ഭൂദാ്ര് ഊര്‌ല് പുലി

അഗാളി : ഭൂദാ്ര് ഊര്‌ല് പുലി ആഡ്‌ഗാള്ന
കഡിത്ത് കൊന്റുദെന്റ്.
നാക്ക്നാളായി ഭൂദാ്ര് ഊര്‌ല് ജന അങ്ക്‌ലാപ്പ്‌ല്
ഇര്‌ക്ക്‌ന്റാ്രെന്റ്.
ആഡ്‌മാഡ്‌ന സോലേക്ക് മേസ്യ എ്ഡ്‌ത്ത് പോയ
അഞ്ചിക്കെ പഡ്‌ന്റാ്രെന്റ്. റാവു പഗാ്ല് പുലി
ഊര് സുറ്റുലുത്തെ ഇരുക്കുവാദെന്റ്. ഗുബിക്ക്
ഉച്ചേക്ക് പോയ ഗുഡി മുഡ്യാദെ ജന അങ്ക‌ലാപ്പ്‌ല്
ഇര്ക്ക്‌ന്റാ്രെന്റ്. അദ്‌നാ്ലെ ജനഗാള്
സൂസാ്രിത്ത് ഇര്ക്കുഡൊ എന്റ് സൊന്നാ്രെന്റ്.(
മുരുകൻ.ഇടവാണി)