ആദി മുദാ്ല്‌ക്ക് കുറുമ്പാ്ര് സട്ട്മെ്ട്ട് പഡി സാവ് സത്ത’ സത്ത നാള് ഊരു ജന ഒട്ട്ക്ക് സത്ത ബീ്ഡ്‌ക്ക് എജ്ജി ബെ്ഡ്യ ബെ്ഡ്യ സാവ്‌കാക്കുവാദ്. മറ്നേര ബെ്ഡിന്ത പ്റ കുറുമ്പാ്രൂര്, മ്ഡുഗാ്രൂര്, ഒട്ട്ക്ക് സേദി പോയി സൊല്ലി ബരുവാദ്.അക്കുള ഊരുല് ഇര്‌ക്കുവ ജന സത്ത സാവ്‌ന നീരട്ടി മാഡി കട്ടാക്ക് ബെക്കുവാദ്. കട്ടാക്ക് ബെത്ത പ്റ കുഗാ്ല്ഗാറാ്ന്,ആട്ട്ഗാറാ്ര്, പറെഗാറാ്ര് ഒട്ട്ക്ക് എജ്ജി കളിന്ത പ്റ ആഡ്‌വാദ്. അയിനാള് ബെ്ഡ്യ ബെ്ഡ്യ ആഡിപാഡി മറ്‌നേര നാക്ക് മണിക്ക് സാവ് എ്ഡ്‌ത്ത് പോയി മറേത്ത് നല്ലാദ് മാഡി ബരുവാദ്.സാവ് മറേത്ത് ബന്റവാ്രൊട്ട്ക്ക് ബാ്നിക്ക് പോയി കാല് കയി കച്ചി മാഡി ബന്ത് നിഗാ്ല് നീര് കുത്തുവാദ്. അദ്‌ക്കപ്പര ജന അവനവാ്ന് ബീ്ഡ്‌ക്ക് പിരിന്ത് പോവാദ്.ഇത്തെത്തെ സാവ് സത്ത കുറുമ്പാ്ര് ഗേവ സട്ട്മെ്ട്ട്.