ആദികാ്ല മുദാ്ല് കുറുമ്പാ്ര് ബമ്മേസ എക്ക സക്ക പണ സിലാവ്‌ഗേന്ത് കൊണ്ടാഡിന്താദ് ദൊഡ്ഡ നോമ്പിക്ക്‌ത്തെ. നോമ്പി ഒരുക്ക തൈ മാ്സ മുദാ്ല് തുടക്ക ബെക്കുവാ്ര്. കാഡ്‌ല ബെ്ള്ളമെഗാള്ന തൈ മാ്സ മുഡിന്ത് പങ്കിനി മാ്സ ആദ്യബാ്ര എല്ലാ ബേലെന തീര്‌ക്കുവാ്ര്. നോമ്പിക്ക് റാഡായിസെ മുന്ന്‌ക്ക് താ്നെ ബീ്ഡ്‌ലവാ്ര്‌ക്ക് ഒട്ട്ക്ക് ഉഡുപ്പ് സഡ്പ്പ്ഗാള് എ്ഡ്‌ക്കുവാദ്. അദ്‌ക്കപ്പര ബീ്ഡ് കളകാഡ്‌നെല്ല സുത്താപ്പ് മാഡി ബെക്കുവാദ്.ഏകദേസ ഒന്റായിസെ അഡ്‌ക്കാട്ടി ബാഗെ കൊലെഗാള് ബെ്ട്ടി കുയിക്കിക്കി പഗ്‌സ്‌വാദ്, പ്റ നാളേക്ക് ബാങ്കാ്ന ഇന്റ്‌ല നാള് ഊരു ജനഗാള് കഡേക്ക് പോവാദ്. പോയി എല്ലാ സാമനഗാള് ബാങ്കി തിരിഗി ബീ്ഡ്ക്ക് ബരുവാദ്.ബാങ്ക് നാള് സന്ത്യോഡ എല്ലാ ബീ്ഡ്‌ല്‌മ് ഉഗ്ഗെ കഞ്ചി അട്ട് ബീ്ഡ്‌ബി്ഡ കൊഡ്‌ക്കുവാ്ര്.അദ്ക്ക് പ്റ കദെഗാള് സൊല്ലി 10 ,11 മണി ആഗാട്ടി ഉറാങ്കുവാദ്.റാവെതാ്നെ 5 മണിക്ക് അവ്വെ അപ്പാനാമ് ഇ്ളാഗി കളകാഡ്ന ഒഡിക്കി പഡിക്കി അണിമാഡിവാദ്. മാക്കാള് റാവെതാ്നെ പൊട്ടാ്ര്‌സ് പൊട്ടുസുവാദ്. 8 , 9 മണി ആഗാട്ടി ബാഗെ കുയി തുറാന്ത് ബാഗെ കൊലെഗാള്നെല്ല കോയാ്ല്‌ക്ക് ബെത്ത് പ്റ മക്കാള് മറി ദൊഡ്ഡ്‌വാ്ര് ഒട്ട്ക്ക് നീരാഡി മാഡി ബന്ത് കോയാ്ല്‌ക്ക് പോയി സാമി കുമ്മുഡുവാദ്.10 മണി ആകുമ്പോഴേക്കും അമ്പലത്തിലെ വിഗ്രഹങ്ങളെ പുഴയിൽ കുളിപ്പിക്കാൻ കൊണ്ടു പോകും.11 മണി ആഗാട്ടി സെലെന കുളിപ്പിസി തിരിഗി കോയാ്ല്‌ക്ക് ബരുവാദ്. അദ്ക്ക് പ്റ പൊങ്ക കഞ്ചി ഉണ്ടാക്കി പൂസെ ഗേവാദ്, 1 മണിയോഡ കളിമ്. അദ്ക്ക് പ്റ എല്ലാവാ്ര്‌മ് പൊട്ടാ്ര്‌സ്‌ഗാള് പൊട്ടിസി പിര്യയരിമോഡ ഇര്‌ക്കുവാദ്.സന്ത്യോഡ ഏ്ള് മണിയാഗാട്ടി സാമിമുഡി മലേല് ബെ്ളാക്ക് കത്തുസുവാ്ര്. അദ്‌ന കണ്ട പ്റത്തെ എല്ലാവാ്ര്‌മ് കഞ്ചി തിന്നുവാദ്. അദ്ക്ക് പ്റ 10 മണിമാട്ട് സോള പൊരിഗാള് കത്തിസി നലിന്ത് പ്റ ഉറാങ്കുവാദ്. റാവെതാ്നെ ഇ്ളാഗി പുതിയ ഉഡുപ്പുഗാള് ഇക്കി സെമണ്ണൂരു കോയാ്ല്‌ക്ക് പോവാദ്. സെമമണ്ണൂരു കോയാ്ല്‌ല ആട്ട് പാട്ട്ന കണ്ട് അദ്‌ല് താ്നെ ഉറാങ്കി മാഡി റാവെതാ്നെ ഊരുക്ക് ബന്ത് എജ്ജുവാദ്.അദോഡ നോമ്പി മുഡിന്ത്‌ദ്.