റാവെതാ്നെ 5 മുദാ്ലെ 7 മണിമാട്ട് ഇ്ളാഗ്‌വാദ്. റാവെതാ്നെ 8 മണിക്ക് കഞ്ചി തിന്നുവാദ്.
പഗ്‌ദ്യാള് ബേലേക്ക് കാഡ്‌ക്ക് പോന്റാ്ര്, ബേ്റെ ആള്‌ഗാള് സോലെല സഭാ്രിക്കേക്ക് പോന്റാ്ര്,
പഗ്‌ദ്യാള് മീന് പെ്ഡിക്ക്യ സോലെല ബാ്നിക്ക് പോന്റാ്ര്. പാ്ല് കുറുമ്പാ്ര് സാധാരണ ഉച്ചി കഞ്ചി
തിന്നുവാദില്ലെ.സന്ത്യോഡ 5 മണിമാട്ട് ബേലെ ഗേന്ത് ബീ്ഡ്‌ക്ക് ബന്ത് എജ്ജ്‌ന്റാ്ര്. അദ്‌ക്ക്
പെ്റ കഞ്ചികാ്സ്‌ന്റാ്ര്. ജാമ 7 മണിക്ക് കഞ്ചി തിന്റാ്ര്. മഗെക്കാ്ലാക്ക് കുഡുബഗാള്
മൊത്ത്യമായി ബീ്ഡ്‌ലെത്തെ ഇര്‌ക്കുവാദ്, അവാ്ര് ബീ്ഡ്‌ഗാള്‌ല് ഒന്റായി എജേന്ത് കദെഗാള്
സൊല്ലുവാദ്. ജുദ്ധിഗാള്നാമ് നാട്ട്‌നഡാപ്പ്‌ഗാള്നാമ് കദെഗാള്നാമ് ബായി സൊല്ലുപഡി
ബളാന്ത് ബരുവ മക്കാള് മറിക്ക് സൊല്ലി കൊഡ്‌ക്ക്‌ന്റാ്ര്. ജാമ കഞ്ചി തിന്റ പെ്റ, തീ മൂട്ടി
ഊരുഗാറാ്ര് ഒന്റായി എജേന്ത് പളമെ ബെ്ട്ട് , 10, 11 മണിയോഡ ഉറാങ്കുവാദ്.
പാ്ല് കുറുമ്പാ്ര് കമ്മ്യാ്ള്‌ത്തെ, പ്ളേപ്പ്‌ന മുന്ന്‌ക്ക് എ്ഡ്‌ത്ത് ബര്യ ഇവാ്ര്‌ക്ക് ഇന്നിമ് മുഡ്യാ്ലെ.
ആ്നാ്ല്‌മ് കണ്ടിപ്പാ്ന ബേലെ ബെ്ട്ടിഗാള് ഗേന്ത്‌ത്തെ ഇവാ്ര് പ്ളേക്കുവാദ്. എന്തിന്താ്ല്‌മ്
അവാരോഡ ഇര്‌ക്കുവാദ്‌മ് ഇല്ലത്താദ്‌നാമ് മനേസ്‌ക്ക് ബെക്കാദെ, അവാ്ര് തമ്മ് ബമ്മേസന
സൊക്കാ്ന നോഡി പെരിമെ പഡ്‌ന്റാ്ര്.അവാ്‌ര്‌ലിന്ത് നമാക്ക് മൊത്തന കാര്യഗാള് പഡിക്ക്യ
ഇര്‌ന്റ്. ഉജാന്ത് ബരുവ കാര്യനാമ് തള്ളി പോന കാര്യഗാള്നാമ് നെനേത്ത അങ്കലാപ്പ്
പെ്ഡിക്ക്‌ന്റ്. ഈ ബമ്മേസ പ്ളേപ്പ്‌ല് മുഖ്യമായി ഉജാന്ത് ബന്റാ്ര്.ഗവ്റ്‌മേ്ണ്ട്‌നാമ് ഗവ്റ്‌മേ്ണ്ട്
അല്ലാദെ ഗേന്തവാ്ര്‌നാമ് നല്ലാദ് സൊന്റേമ്. ഇദ് മുഖ്യമായി ഒന്റ് നല്ല കാര്യത്തെ. എന്റാ്ല്‌മ്
ഒന്റാള്ക്ക് കയിതാങ്ക്യ മുഡ്യ . എത്തെ ഇന്താ്ല്‌മ് അവാ്ര് സട്ട്മെ്ട്ട്‌ഗാള് കയി ബെ്ട്ട്
പോഗാ്ലെന്റ് നമ്പ്‌ന്റാ്ര്.