കല്ല് കദെ

image

മുന്തെല കാലാത്ത്‌ലെന്റ ഒന്റ് ഊര്ലവാ്ര് ഒട്ട്ക്ക് ബീ്ഡ് ബേലെ ഗേന്ത്
കൊണ്ട്‌ര്ക്കാട്ടി നഡ്കുറുക്കെ കല്ല് ബന്ത്ദെന്റ. അദ്ക്കുള ഐ ഊര്ലവാ്ര്ക്ക്
ഒട്ട്ക്ക് മൊനെ ബന്ത്ദെന്റ. “ഈ കല്ല്‌ന ഇത്തെബ്ട്ട ആഗമാട്ട” എന്റ് സോല്ലി കല്ല്‌ന
സമ്ട്ടി എ്ഡ്ത്ത് അഡിത്ത് ഒഡെത്താ്രെന്റ. അദ്ക്കുള കല്ല് സോല്ലുറ്റെന്റ, “നിമ്മ
ഏദ് ബേലേക്കാ്നാ്ല്മ് എനന അഡിത്ത് ഒഡേത്ത് സുമാക്കുവുറു. ബീ്ഡ്തറെ
ബെ്ട്ട്ഗാട്ടി നാ്ന് ബന്ത് കഡാന്ത നിമ്മ ബേ്റെ ബീ്ഡ്തറെ ബെ്ട്ട്‌വാദ്, ഇനി
എനന അഡിത്ത് ഒഡേത്ത നാ്ന് ഒഡെഗ മാട്ടെ.” പ്റ അയി ഊര്ലവാ്ര് അയി
കല്ല്‌ന താ്നെ അഡിത്ത് ഒഡേത്ത് ബീ്ഡ് കെ്ട്ട്നാ്രെന്റ.